തണൽ

തണൽ

പച്ചിലകളിൻ മൃദു ചാരുതയിൽ,
പാദങ്ങൾക്ക് സാന്ത്വന ശീതളതയിൽ.

കടും വെയിലിൻ കഠിന തീയിൽ,
വിശ്രമത്തിന് കൊതിക്കുന്ന ചിതയിൽ.

വൃക്ഷശാഖകൾ കൈ നീട്ടി,
ഹൃദയത്തിന് ആശ്വാസം നൽകി.

പക്ഷികളുടെ സംഗീതം വീണയായി,
സ്വപ്നങ്ങൾ പൂത്തു കണ്ണീരായി.

അലയുന്ന ജീവൻ വഴിമാറി,
ഇടവേള തേടി നിന്നിലാഴ്ന്നു.

ജീവിതപാതയ്ക്ക് കരുത്ത് നൽകി,
തണുപ്പിൻ ഭാവം എന്നും നിലനിർത്തി.

ജീ ആർ കവിയൂർ
02 10 2025 
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത