ഏകാന്ത ചിന്തകൾ - 277

ഏകാന്ത ചിന്തകൾ - 277

ദസറ ആശംസകൾ

വിജയദീപങ്ങൾ വഴി തെളിയുന്നു
പ്രതിബന്ധങ്ങൾ മറികടന്ന് ഉയരങ്ങൾ സ്പർശിക്കുന്നു
ഓർമകളിൽ മധുരം വിതറി യാത്ര തുടരുന്നു
ജീവിത പാതയിൽ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നു

പുതിയ സാധ്യതകളുടെ വാതിലുകൾ തുറന്നു
സാഹസങ്ങളാൽ നിറഞ്ഞ ദൂരം കടക്കുന്നു
സൗഭാഗ്യത്തിൻ തഴഞ്ഞ പുഷ്പങ്ങൾ പരത്തി
പ്രയത്‌നങ്ങളിലൂടെ ലക്ഷ്യം കൈവരുന്നു

സ്നേഹവും സൗഹൃദവും ചുറ്റി
നിശ്ചയം കൊണ്ട് മുന്നോട്ട് പോവുന്നു
സഫലതയുടെ മിഴികളിൽ തഴഞ്ഞു
ഓരോ ദിനവും പുതിയ വിജയം പറയുന്നു

ജീ ആർ കവിയൂർ
02 10 2025 
(കാനഡ, ടൊറൻ്റോ)

Comments