പുലരി
പുലരി
പുലരി ചിരിച്ചു മേഘത്തിനിടയിൽ,
പക്ഷികളുടെ പാട്ടിൽ ദിനം ഉണരുന്നു.
മഞ്ഞുതുള്ളികൾ ഇലയിൽ തെളിയുന്നു,
നീലാകാശം വെളിച്ചം പരത്തുന്നു.
പുല്ലിൻ മണമൊഴുകി വഴികൾ നിറയുന്നു,
തിരുവാതിര കാറ്റ് സ്നേഹം വിതരുന്നു.
ചന്ദന കിരണങ്ങൾ മണ്ണിൽ വീണു,
കരളിൽ പ്രതീക്ഷകൾ വിരിയുന്നു.
മഞ്ഞുമഞ്ഞുള്ള സ്വപ്നം വിളിച്ചു,
ജീവിത സ്നേഹഗാനം ഒഴുകുന്നു.
പുതിയൊരു പാത മുന്നിൽ തെളിയുന്നു,
പ്രഭാതത്തിന്റെ കൈപിടി കരുതുന്നു.
ജീ ആർ കവിയൂർ
02 10 2025
(കാനഡ, ടൊറൻ്റോ)
Comments