മഴവില്ല്
മഴവില്ല്
മഴത്തുള്ളികളിൽ നിറങ്ങൾ വിരിയുന്നു,
വെയിലിൻ ചിരിയിൽ സ്വപ്നം തെളിയുന്നു.
പുഴയുടെ കരയിൽ ചിരി ചിതറുന്നു,
പാടത്തിന്റെ നടുവിൽ സംഗീതം മുഴങ്ങുന്നു.
മേഘങ്ങളുടെ ഇടയിൽ പാലം വിരിയുന്നു,
മലയിൻ ശിഖരത്തിൽ പ്രതീക്ഷ തെളിയുന്നു.
കുട്ടികളുടെ കണ്ണിൽ അത്ഭുതം നിറയുന്നു,
ചിറകുള്ള പക്ഷികൾ ആകാശം ചായുന്നു.
പുഷ്പങ്ങളുടെ മണം ചുറ്റും പരക്കുന്നു,
തോട്ടത്തിലെ വഴികൾ പ്രകാശം വിതറുന്നു.
ഹൃദയത്തിലെ ചിത്രപടം നിറങ്ങൾ വരയ്ക്കുന്നു,
പ്രകൃതിയുടെ വരങ്ങൾ ജീവൻ നിറക്കുന്നു.
ജീ ആർ കവിയൂർ
02 10 2025
(കാനഡ, ടൊറൻ്റോ)
Comments