സ്വരസംഗീതം
സ്വരസംഗീതം
നാദത്തിന്റെ താളത്തിൽ ഹൃദയം മുഴങ്ങുന്നു,
വാനിൽ പാടുന്ന പക്ഷികളുടെ സംഗീതം.
താളത്തിന്റെ സ്വരം കൈയിലെഴുത്തുപോലെ,
ഓർമ്മകളിൽ ഒരു സംഗീതവഴി തുറക്കുന്നു.
ചന്ദ്രികയുടെ തെളിച്ചത്തിൽ നൃത്തമൊഴി,
പാതിരാവിന്റെ മധുരഗാനം ഹൃദയസ്പർശി.
കണ്ണീരിന്റെ വരിയിൽ മൃദുവായ പാട്ട്,
പ്രണയത്തിന്റെ താളം താളം ചേർക്കുന്നു.
പ്രകൃതിയുടെ സംഗീതം ഹൃദയം ഉണർത്തുന്നു,
ജീവിതത്തിന്റെ മുഴുവൻ കഥ പാട്ടായി പറക്കും.
സംഗീതത്തിന്റെ തൈലം സ്വപ്നങ്ങളെ വരയും,
മധുരസംഗീതം പോലെ ഹൃദയത്തിൽ നിറയും.
ജീ ആർ കവിയൂർ
03 10 2025
( കാനഡ , ടൊറൻ്റോ)
Comments