ആരറിവു കണ്ണാ ....

ആരറിവു കണ്ണാ ....


ശിലപോലുമലിയിക്കും
വേണു നാദ വീചികളും
സപ്തവർണ്ണ ശോഭിതമാം
മയിൽപ്പീലി തിരുമുടിയിൽ ചൂടി

വെണ്ണിലാവിനെ തോൽപ്പിക്കും
വെൺമയാർന്ന പാൽ പുഞ്ചിരിയും
മഞ്ഞപട്ടുഞൊറിഞ്ഞുടുത്ത്
മണിയെലസ്സും അണിഞ്ഞു നിലകൊള്ളും 

ഗോപകുമാരനെ കാണാനുള്ള
ഗോപി ജനത്തിൻ്റെ ഉള്ളിൽ മിടിക്കും 
ഗോപ്യമായ സ്നേഹം അവരറിയാതെയറിയുന്ന
ഗോവിന്ദൻ്റെ ലീലകളെ എത്ര
വർണ്ണിച്ചാലും തീരില്ലല്ലോ.....

ജീ ആർ കവിയൂർ
01 10 2025 
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത