മിഴിനീരാഴിയിലെ ഗാനം

മിഴിനീരാഴിയിലെ ഗാനം

മതിലകമൊരുങ്ങി മനസ്സൊരുങ്ങി
മന്ത്രിച്ചു വലംവച്ചു മണ്ഡപത്തിൽ
മധുവിധുരാവണഞ്ഞു മണിമുറ്റത്ത്
മലർമണം പരന്നു നിലാനിഴലിൽ

(മതിലകമൊരുങ്ങി...)

മിഴിനീരാഴി നിറഞ്ഞു പൊഴിയും,
മൃദുമൊഴികളിൽ കിനാവുണരുന്നു.
പുലരിയാഴത്തിൽ പ്രണയം വിരിയും,
പൂവിൻ തണലിൽ ഹൃദയം മിടിക്കും.

(മതിലകമൊരുങ്ങി...)

മണിമുത്തുകൾ പോലെ പുഞ്ചിരി വിരിഞ്ഞു,
മേഘവെളിച്ചം പോലെ മനസിൽ തെളിഞ്ഞു.
ചന്ദ്രികാ താളത്തിൽ സംഗീതം പെയ്തു,
ജീവിത വഴികളിൽ ചേർന്നുപോയി.

(മതിലകമൊരുങ്ങി...)

ജീ ആർ കവിയൂർ
01 10 2025 
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ