ചെമ്പകപ്പൂവ്
ചെമ്പകപ്പൂവ്
മഞ്ഞിൻ നിറത്തിൽ മൃദുല മണമേറി,
കാറ്റിൻ സ്പർശത്തിൽ ഗാനമൊഴുകി.
പ്രഭാത കിരണത്തിൽ പ്രകാശം നിറഞ്ഞു,
സ്വപ്നങ്ങളാൽ ഹൃദയം പൂത്തു വിരിഞ്ഞു.
വിതുമ്പിയ മുകുളം മന്ദസ്മിതമായി,
പുണ്യവാതിൽ തുറന്നു സുഗന്ധമായി.
ദേവാലയ വഴിയിൽ പൂജാസമർപ്പണം,
ആരാധന മനസിൽ ദിവ്യാനുഭവം.
ഓർമ്മകളിൽ വിടരുന്ന സ്നേഹസുഗന്ധം,
നിത്യത്വം പകർന്നു നന്മയുടെ ചാരുതം.
വസന്തകാലത്തിൻ സംഗീത സ്വപ്നം,
ചെമ്പകപ്പൂവായ് നിലനിൽക്കും പ്രേമം.
ജീ ആർ കവിയൂർ
03 10 2025
( കാനഡ , ടൊറൻ്റോ)
Comments