ഗാനം - “ഹൃദയത്തിലെ പ്രകൃതി”
ഗാനം - “ഹൃദയത്തിലെ പ്രകൃതി”
ആമുഖം
മനസിനെ തൊട്ടുണർത്തുന്ന
ഓരോ പുലരിയിലും,
പുഷ്പങ്ങളുടെ മണമുണർന്ന
ഓരോ കാറ്റിലും,
പ്രണയം സംസാരിക്കുന്നു –
ഹൃദയത്തിലെ പ്രകൃതിയായി.
ഗാനം - “ഹൃദയത്തിലെ പ്രകൃതി”
പൂവിതളിൽ വിരുന്നു വരും
പുതുപുത്തൻ പുലരിയും
പറന്നടുക്കും പൂമ്പാറ്റയും
പുണർന്നകലും ചെല്ലക്കാറ്റും
നിറച്ചൊഴുകും നീലാകാശം
മിഴിതുറക്കും മനോഹരസ്വപ്നം
പുലരി കൊണ്ടു പുതുവൈഭവം
മനമുണർത്തും മൃദുവായ ചിരിയിൽ
പുല്ല്തഴുകും വഴികളിൽ നിന്നു
ഗാനമാവും പകലിന്റെ രാഗം
ഹൃദയത്തിനകത്ത് വിരിയുന്ന പ്രണയം
ഒരുനാളും മാഞ്ഞുപോരാത്ത ഓർമ്മ.
ജീ ആർ കവിയൂർ
03 10 2025
( കാനഡ , ടൊറൻ്റോ)
Comments