സബർമതിയുടെ സ്വാന്തനം

സബർമതിയുടെ സ്വാന്തനം

സത്യവും അഹിംസയും ഒന്നു മൂളി
ബാപൂവിൻ പാത തെളിഞ്ഞു നീളി
ചക്രം തിരിഞ്ഞ് സ്വപ്നം പകരും
സ്വാതന്ത്ര്യ ഗാനമുണർന്നു നിറയും

സാദ്ധ്യമായ് ജീവിപ്പാൻ പഠിപ്പിച്ചു
സ്നേഹത്തിന്റെ വാക്ക് വിളങ്ങി
രാഷ്ട്രപിതാവേ വന്ദനം ചൊല്ലി
ത്യാഗത്തിൻ വഴിയിൽ നടന്ന പുലരി

ആർദ്രമാം തീർക്കാനാവാത്ത സ്വപ്നങ്ങൾ
പ്രണയവും ഐക്യവും നമ്മളിൽ കൈവന്നു
പ്രകാശമണിഞ്ഞ പാതയിലൂടെ നീ വന്ന
ഹൃദയങ്ങളിൽ ബാല്യം പോലെ തിളങ്ങി

ജീ ആർ കവിയൂർ
01 10 2025 
(കാനഡ, ടൊറൻ്റോ)
18:59 pm EST/ 02 10 2025
4:30 Am in IST

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത