ജീവിത വീഥിയിൽ
ജീവിത വീഥിയിൽ
ഇന്നലെ എന്നൊന്ന്
ഇല്ലായിരുന്നുവെങ്കിൽ
ഇന്നുണ്ടാകുമായിരുന്നോ
ഇനി നാളെയുമുണ്ടാകുമോ
ഈ നീണ്ട വഴികളിൽ
ഇടറാതെ ഇരിക്കട്ടെ കാലുകൾ
ഈൺനനിയാതെ ആവട്ടെ
ഇംഗിതങ്ങളുടെ സംഗീതം
സന്ധ്യാകാറ്റിൽ വീണു പോയ
സ്വപ്നങ്ങളുടെ ചെറു രാഗം
നിഴൽപോലെ മാറിപ്പോയ
അനുഭവങ്ങളുടെ ശബ്ദം
ദുഃഖ സന്തോഷങ്ങൾ കൈയെത്താതെ
കാലത്തിന്റെ താളത്തിൽ നീങ്ങുന്ന
ഒരിക്കൽ മാത്രം എന്നൊന്ന്
ഹൃദയം തേടുന്നു പ്രകാശം
മണ്ണിൻ സ്നേഹത്തിൽ നിഴലായ്
ഒരുപാട് പാഠങ്ങൾ പാടി
നൂതനതയിൽ ആകാശത്തെ സ്പർശിച്ച
ജീവത യാത്ര വീണ്ടും ആരംഭിക്കും
ജീ ആർ കവിയൂർ
01 10 2025
(കാനഡ, ടൊറൻ്റോ)
Comments