ഹൃദയത്തിൽ സ്വർണം

ഹൃദയത്തിൽ സ്വർണം 


ആൺമനം കൈവശമുണ്ടെങ്കിൽ
കണ്ണിൽ തിളക്കം തെളിയും
സത്യവചനം ചൊല്ലുമ്പോൾ
പൂക്കൾ വിരിക്കും വഴിയിൽ

വീര്യം കൈ പിടിച്ച് നീങ്ങുമ്പോൾ
മാർഗം തിളങ്ങും ഹൃദയത്തിൽ
കരുണ ചേർന്ന കരുത്തോടെ
സംഗീതം പാടും ആത്മാവിൽ

ആത്മവിശ്വാസം ഉയർത്തുമ്പോൾ
സ്വപ്നങ്ങൾ യാഥാർത്ഥ്യമായ് വരും
ധൈര്യം കൈപിടിച്ച് നടക്കുമ്പോൾ
നിത്യസന്തോഷം തൊടും ജീവൻ

ജീ ആർ കവിയൂർ
03 10 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത