ഓർമ്മകളായ് ശാന്തമാക്കുന്നു.

ഓർമ്മകളായ് ശാന്തമാക്കുന്നു.

ആരോട് പറയുമിനി ഞായെൻ
മനസ്സിലെ മധുര നൊമ്പരങ്ങൾ
നൊന്തൊക്കെ കുറിച്ചിട്ടു
പ്രണയാക്ഷരങ്ങളായി

നിൻ മിഴിയിലായ് കണ്ടതൊക്കെ
മനം മറന്നുറങ്ങുന്നു കാലങ്ങളായ്,
പകൽ പോലും നിൻ ഓർമ്മകളുടെ
നീരാളി പിടുത്തത്തിൽ മുറുകി,
തണുത്തുറഞ്ഞൊരു കനലായി.

ഓരോ ദൂരം കുറയുമ്പോഴും
എത്രയും അടുത്തു നിൽക്കുവാൻ,
ഹൃദയം മിടിച്ചു അറിയാതെ മെല്ലെ
വെമ്പൽ കൊണ്ട് തേടി നിൻ സാന്നിധ്യം.

ചൊല്ലാത്ത വാക്കുകളുടെ സാന്ദ്രത
മരുന്നു പോലെ ഒപ്പമുണ്ട്,
നിന്‍റെ മൗനം കൂടി ഒരുപാട്
ഓർമ്മകളായ് ശാന്തമാക്കുന്നു.


ജീ ആർ കവിയൂർ
03 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “