ഏകാന്ത ചിന്തകൾ 11

ഏകാന്ത ചിന്തകൾ 11

ഏതൊരു രാഗമോ ഏതു താളം
എന്തെന്നറിയാതെ മിഴിച്ചു നിൽക്കും
എവിടെ നിന്നു വന്നുവോ ഇനി
എവിടെക്കു പോകുമോ അറിയില്ല

നിശ്ചിതമില്ല ഓരോ ചുവടും
കാഴ്ചകളിൽ കനം നിറയും
തേടിയിടമൊക്കെ നീളാതെ,
ചിന്തകളിൽ പകൽ പായും

ഓർമ്മകൾ ഓടുന്ന വീഥിയിൽ
ചില നിമിഷങ്ങൾ തുണയായ്
അനുകരണ ചുംബനമേകി,
ഇടവേളകളിൽ അനുനാദം

തരളിത ഭാവമല്ലോ ഈ ജീവിതം
നിന്നെ വരവേൽക്കാൻ ജനനം
വിട്ടുപോകാൻ മണ്ണിന് സമർപ്പണം
നിത്യ സാന്നിധ്യം, അവിരത പ്രണയം

ജീ ആർ കവിയൂർ
04 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “