നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)
""നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)
എന്തിനാണ് നീ എന്നെയിത്ര
പ്രണയത്തിലാഴ്ത്തിയത്?
അവസാനം നീ നിശ്ശബ്ദമായി
പിന്മാറിയത് എന്തുകൊണ്ട്?
എന്റെ ഹൃദയത്തെ നിന്റെ നോട്ടം ഇങ്ങനെ ചുട്ടതെന്തിന്,
പിന്നീട് നീ പകലിനെയും രാവിനെയും വിട്ട് അകലുന്നത് എന്തുകൊണ്ട്?
പ്രതി ദിനം സന്ധിച്ചിരുന്ന ഓരോ പ്രഭാതവും
നിനക്കായ് മാത്രം പുഞ്ചിരിച്ചു,
ഇപ്പോൾ അത് അഗാധമായ ദുഃഖത്തിലേക്ക് മാറിയത് എന്തുകൊണ്ട്?
നിന്റെ വരവിൽ സങ്കൽപ്പിച്ചിരുന്ന സ്വപ്നങ്ങളെല്ലാം,
ഇന്ന് അവ നൈരാശ്യത്തിന്റെ ചിത്രങ്ങളായി മാറിയത് എന്തുകൊണ്ട്?
ഒരേ ഒരു തവണ ഞാൻ നിൻ്റെ കൂടെ നിന്നാൽ
എല്ലാം മറക്കില്ലയെന്ന വാഗ്ദാനം നീ ചെയ്തുവല്ലോ,
പിന്നീട് ഈ ദൂരം സംഭവിച്ചത് എന്തുകൊണ്ട്?
"ജി.ആർ." നിന്റെ പേര് എഴുതി തുടങ്ങുമ്പോഴാണ്,
എന്റെ പേന കണ്ണുനീരിൽ മുങ്ങിപ്പോയത്
ജീ ആർ കവിയൂർ
21 11 2024
Comments