എന്നും നിലനിൽക്കട്ടെ.
സൂര്യനും ചന്ദ്രനും ഉള്ളതുവരെ
രാവും പകലും ഉണ്ടാകും,
നമ്മുടെ ഈ സ്നേഹം ഇതുപോലെ
എല്ലാ കാലത്തും കൂടെയുണ്ടായിരിക്കും.
നിന്റെ ശ്വാസങ്ങളുടെ സുഗന്ധം കൊണ്ടു
മനസ്സിൽ നിറയുന്നു വർണ്ണങ്ങൾ,
എൻ ഹൃദയത്തിൽ നീ എപ്പോഴും
ഒരു സ്വപ്നം പോലെ മങ്ങാതെയിരിക്കും.
സൂര്യനും ചന്ദ്രനും ഉള്ളതുവരെ
ഈ പ്രണയകഥ നിലനിൽക്കും,
നീ എന്റെ ഹൃദയത്തിന്റെ താളമായി
ഓരോ നിമിഷവും കൂടെയുണ്ടാകും.
നിന്റെ കണ്ണുകളിൽ ഞാൻ മറഞ്ഞുപോകുന്നു,
ചിത്രവും സംഗീതവും നീയുള്ളിൽ,
നീയില്ലാതെ സുന്ദരമല്ലയീ പ്രപഞ്ചം,
ഈ ആനന്ദം എന്നും നിലനിൽക്കട്ടെ.
ജീ ആർ കവിയൂർ
03 11 2024
Comments