നീയെൻ ഉള്ളിൽ വിരിയുന്ന

നീയെൻ ഉള്ളിൽ വിരിയുന്ന
സ്നേഹത്തിൻ ദിവ്യജ്യോതിസല്ലേ
നിത്യം നിൻ നാമസങ്കീർത്തനം
എൻ നാവിനു പുണ്യമല്ലേ

മുഴുവൻ ജീവിതം നീയെന്നിലായ്
തീർത്ഥം പോലെ പടരുന്നു
നീ കരുണയാൽ നിറഞ്ഞ് നൽകുന്ന
അനുഗ്രഹസ്നേഹമല്ലേ

നീയെന്നിൽ പൂക്കുന്ന വിശ്വാസമാം
ഉത്സവം തന്നെയല്ലേ
ഭയമില്ലാതെ ധൈര്യമായി മുന്നേറാം
നീ വഴി നയിക്കുന്നിടത്തോളം

എൻ ശ്വാസത്തെ നീ മനസിലാക്കി
ഈ ജീവിതത്തെ പുതുക്കുന്നു
ഈ ഹൃദയസദനം നിനക്കായ്
പകർന്ന് നൽകി സന്തോഷിക്കുന്നു

ജീ ആർ കവിയൂർ
05 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “