ഏകാന്ത ചിന്തകൾ 12
ഏകാന്ത ചിന്തകൾ 12
തോറ്റുപോയ ഒരു നിമിഷത്തിൽ
കണ്ണാടിപോലെ മിന്നും ഒരൊളി,
കാട്ടുവഴിയിൽ നിശ്ശബ്ദമായി
മിഴിവുണരുന്നു ചെറുതായി.
ആകാശത്തിന്റെ തിരമാലയിൽ
നിറയുന്നു നിശകളിൽ വെളിച്ചം,
തണലിൽ തുളുമ്പുന്ന പ്രതീക്ഷകൾ,
ഇരുളിൽ പൂക്കുന്ന സ്വപ്നങ്ങൾ.
വെറുതേ പിഴച്ചൊരു നിലാവല്ല,
മിഴിമടക്കിയ ഒരാശ പറയുന്നു,
ചുറ്റുമെല്ലാം ഇരുള്‍ക്കടന്നു
നമ്മുടെ വഴിയും തെളിയുന്നു.
ജീ ആർ കവിയൂർ
04 11 2024
Comments