നീ പടർന്നു ഗന്ധമായ്

നീ പടർന്നു ഗന്ധമായ്.


ഇരുളല തേടി ഇരമ്പി വന്നൊരു
ഈണമാർന്നിണ ചേർന്നു കിലുങ്ങും
കൊലുസ്സിൻ നാദം കാതിൽ പകർന്നു
കിന്നാരം മൂളും വിപഞ്ചികയായ് മനം

നിന്നോർമ്മകളിൽ രമിക്കും രാഗം
നിമ്ന്നോന്നതങ്ങളിൽ മധുകിനിഞ്ഞു
പീലിവിടർത്തിയാടി തളർന്നു മയൂരം
പെയ്തൊഴിഞ്ഞ മഴയുടെ കുളിരും

കാലം വരച്ച ചിത്രം കതിരണിഞ്ഞു ചിത്തം
കണ്ണുകളിൽ കനവിൻ മനോജ്ഞ ഭാവം
കതിരവൻ വന്നു ചുംബന നിഴൽ പരത്തി
കാതരയാം മനം തേങ്ങി തുടിച്ചു വിരഹം

നിറമറിഞ്ഞു നിഴലുറഞ്ഞു മാറുന്നതും,
അണയാതൊരു വെളിച്ചമാം നിൻ സ്മരണകൾ,
അതിരുകളില്ലാ ഈ തീരത്തിലെഴുതുന്നു,
ഓർക്കും പടവുകളിൽ നീ പടർന്നു ഗന്ധമായ്.

ജീ ആർ കവിയൂർ
02 11 2024




 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “