ഏകാന്ത ചിന്തകൾ 14
ഏകാന്ത ചിന്തകൾ 14
പരസ്പരം പകരില്ലൊരു തണലാണെങ്കിൽ
ആ ബന്ധം ശൂന്യതയായി തീരും,
വാക്കുകൾ മൂകമായ് നിശ്ശബ്ദമാവുമ്പോൾ
ഹൃദയങ്ങൾ പാതി ഒഴിഞ്ഞുപോകും.
ഒരുപാട് അടുത്ത് നിൽക്കുമ്പോഴും
ദൂരം നമ്മെ വേർതിരിക്കും,
മനസ്സിലേറ്റിയില്ലെങ്കിൽ ഒരുനാളും
സ്നേഹത്തിന്റെ ചൂടുപോലും മങ്ങും.
വിശ്വാസം മാഞ്ഞു പൊയ്കൊണ്ടിരിക്കുമ്പോൾ
അവിടെ കരഞ്ഞീറും ഉള്ളം,
പരസ്പരം അടുക്കിയാൽ മാത്രം നിൽക്കുമെന്തേ
സ്നേഹത്തിൻ ഈ ശാശ്വത സ്‌നിഗ്ധത.
ജീ ആർ കവിയൂർ
06 11 2024
Comments