നിന്റെ ഓർമ്മകളുടെ രാഗം"

നിന്റെ ഓർമ്മകളുടെ രാഗം"

നിന്നെ കണ്ടു മറക്കുമോ ഞാൻ,
ചുണ്ടിൽ പാട്ടായ് പിറന്നു നീ.
എൻ ചിന്തകളിൽ നീ കവിതയായ്,
ഹൃദയ താളത്തിൽ രഹസ്യമായ്.

ഓരോ സ്വപ്നത്തിൽ നീ നിറമണിയാൻ,
ഓരോ വിചാരത്തിന് തൊട്ടുണർത്താൻ.
നക്ഷത്രരാത്രിയുടെ നിഴലായ് നീ,
മഴവില്ലിന് സ്നേഹമായ് മാറുന്നു.

നിന്റെ ഓർമ്മകളുടെ മേഘം,
പെയ്തു തീരാത്ത മധുരവുമായി.
ഓരോ നിമിഷവും നിന്നെ കുറിച്ചുള്ള,
ഗാനം മാറ്റൊലികൊള്ളുന്നു ഹൃദയത്തിൽ.

എൻ സ്വരങ്ങളിലും താളങ്ങളിലും,
നിന്റെ സംഗീതം കൊണ്ടു മധുരം.
നീ ഇല്ലാത്തിടത്ത് പൂമഴയില്ല,
നിന്റെ സാമീപ്യം ആഘോഷം.

എൻ സ്നേഹസ്വപ്നങ്ങളുടെ,
മോഹിപ്പിക്കുന്ന ലാസ്യമായ് നീ.
ശ്വാസങ്ങളിൽ നീ സുഗന്ധമായ്,
മനസ്സിൽ തിരയടിക്കും സംഗീതം.

ജീ ആർ കവിയൂർ
01 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “