മനസ്സിൽ വിരുന്നു വന്നു

ഇന്നലെ പെയ്ത മഴയും
ഈറൻ സന്ധ്യയും
കുളിർ നിലാവും
നിന്നോർമ്മ മനസ്സിൽ
വിരുന്നു വന്നു

നീ വരും വഴികളും
പാതയോരങ്ങളിലെ 
പൂത്തു നിൽക്കും ചോല മരങ്ങളും
തേൻ പകരും സ്വപ്നങ്ങളായ് 
വിരഹ നോവ് പകർന്നു 

കണ്ണുനീർ പൊഴിയുന്നു 
രാപകലുകൾ നിന്റെ
നിഴലുകൾ മാത്രം
എന്നിൽ നിറഞ്ഞുനിന്നു

നിന്‍റെ ഓർമ്മകളിൽ ഞാൻ
വിഹരിക്കുന്നു ഓരോ നിമിഷം
പകൽ വിരിഞ്ഞ പൂമണം
രാവിൽ ഗാന്ധമായ് പരന്നു

ഇന്നലെ പെയ്ത മഴയും
ഈറൻ സന്ധ്യയും
കുളിർ നിലാവും
നിന്നോർമ്മ മനസ്സിൽ
വിരുന്നു വന്നു

ജീ ആർ കവിയൂർ
04 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “