മലയായ്മയുടെ ഗീതം

മലയായ്മയുടെ ഗീതം

ഹരിത ചാരുത
പീലി വിടർത്തിയാടും
മനോജ്ഞ തീരമേ
മലയാളമേ, മലയാളമേ

നിൻ തീരത്ത് പിറവികൊണ്ടത്
എത്ര ഭാഗ്യം, മലയാളമേ
നിൻ നാണം ചൂടിയ ഈ മാധുര്യം
എന്ത് സൗഭാഗ്യം, മലയാളമേ

മുളപൊട്ടി പൂത്ത കുളിരിലായിരുന്നു
മാനസത്തിൻ കിനാവിൽ തീർത്തു
കുളിർച്ചാൽ ഒഴുകും നദികളുടെ നാദം
സഹ്യപർവ്വതം മയങ്ങും തണലിൽ

കെട്ടിയാടും കഥകളി ,തെയ്യം തിറയും 
എന്നും മനസ്സിൽ തോരാതെ നില്ക്കും
കിളിപാട്ടും തോറ്റം പാട്ടുകളും 
കളിയാടും ഗ്രാമ നന്മകളും

 മണ്ണും വിണ്ണും മലയും പുഴയും 
എന്നിലെ ഞാൻ തേടുന്ന വിതാനം
കടലല തൊട്ടകലും തീരങ്ങളിൽ
സ്നേഹം  നിറയട്ടെ മലയാളമേ

ജീ ആർ കവിയൂർ
01 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “