ഏകാന്ത ചിന്തകൾ 13

ഏകാന്ത ചിന്തകൾ 13

വളരെ സമ്പന്നരാം ധനത്തിൻ മറുപടിയിൽ,
എന്നാലും ഹൃദയത്തിൽ നല്കാം നിഷ്കളങ്ക സ്നേഹം;
കേട്ടിട്ടില്ലേ പ്രിയതമേ, എല്ലാം കാണിക്കാൻ,
സ്നേഹത്തിലാണെല്ലാം നേടാൻ ഉള്ള ചിന്തകൾ.

അർത്ഥങ്ങളാൽ സുഖമല്ല, ഒടുങ്ങാത്തതല്ല,
ഹൃദയം നന്മകളാൽ സമ്പന്നമാകുമ്പോൾ;
ധനം കൊണ്ടു കുലീൻരായീട്ടെങ്ങു പോന്നാലും,
ഹൃദയത്തിൽ നന്മ താൻ വിടരുമ്പോൾ സംതൃപ്തം.

ദുരിതകാലത്തിൽ കൈത്താങ്ങും നന്മയാണ്,
ഹൃദയത്തിൻ മറുചൂടിൽ ധനം കൊള്ളുകയില്ല;
ആകാശങ്ങൾ താങ്ങുന്ന, പൊൻസ്നേഹമുണ്ട്,
ധനം കൊണ്ടു നേടാനാവാത്ത ലോകം മൊത്തവും.

ജീ ആർ കവിയൂർ
05 11 2024 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “