നീലനിലാവിൻ ചാരുതയിൽ

നീലനിലാവിൻ ചാരുതയിൽ 


നീലനിലാവിൻ ചാരുതയിൽ
നിഴൽ ചേർന്നു മയങ്ങും
നനവുള്ള കുളിർക്കാറ്റെ
നീ മനസ്സിൽ നൽകി ആനന്ദം

പൂക്കളാൽ പൂത്തുലഞ്ഞു
നിൻ സ്നേഹത്തിൻ മാധുര്യം
ഓർമ്മകളിൽ തീരാത്തൊരു
സ്നേഹ തഴുകൽ തൂവുന്നു

മഞ്ഞു വീണൊഴുകും വഴി
ചെറു കാറ്റിൻ നാദം പോലെ
നിറഞ്ഞ് നീ എന്റെ മനസ്സിൽ
നാൾ തോറും പൂവിരിയുന്നു

മിഴി നിറഞ്ഞ മേഘത്തിൻ സ്വപ്നം
ഒരുകണ്ണീർ പൊഴിക്കുന്നപ്പോൾ
നീയെൻ ഹൃദയത്തിലെ മായാത്ത
ചിരിയോടെ വസന്തമാവുന്നു, 

ജീ ആർ കവിയൂർ
01 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “