മറവിയാർന്നോർമകളെ .. ഗസൽ

  മറവിയാർന്നോർമകളെ  ..  ഗസൽ 



മറവിയാർന്നോർമകളെ 

ഇങ്ങനെ വേദനിപ്പിക്കാതെ 

മനഃസ്സമാധാനത്തോടെ 

ജീവിക്കാനുവദിക്ക എന്നെ 

എന്നരികിലേക്കണായാതിരിക്കുക  

മറവിയാർന്നോർമകളുമായ് 


പൊട്ടി പൊഴിഞ്ഞ 

നക്ഷത്രങ്ങളുണ്ടെൻ 

ഹൃദയത്തിലായ് 

എത്രനാളിങ്ങനെ കഴിയുമീ  

സ്വപനങ്ങളുടെ തണലിൽ 

എന്നെയിങ്ങനെ 

ഉന്മത്തനാക്കരുതേ - (2 )


മനഃസ്സമാധാനത്തോടെ 

ജീവിക്കാനുവദിക്ക വീണ്ടും 

എന്നരികിലേക്കണയാതിരിക്കുക  

മറവിയാർന്നോർമകളെ 


കവര്‍ന്നെടുക്കാതിരിക്കുക 

നടുവഴിയിലെന്നെയിങ്ങനെ 

വിളിക്കാതെയിരിക്കുക 

പുതു ജീവിത വഴികാട്ടുക എന്നെ 


പലതവണ കാലിടറി 

വീണെങ്കിലും  ഞാനെന്നെ 

വീഴാതെ പിടിച്ചു നിർത്തി 

വീണ്ടുമെന്നെ ദയവു ചെയ്തു 


വീഴ് ത്തരുതേ ! എന്നെ ശാന്തമായി 

ജീവിക്കാൻ അനുവദിക്കുക 

വരരുതേ വീണ്ടുമെൻ അരികിലായ് 


ജീവിക്കാനുവദിക്ക എന്നെ 

എന്നരികിലേക്കണയാതിരിക്കുക

മറവിയാർന്നോർമകളുമായ്  

ജീവിച്ചു പോട്ടെയീ മരുഭൂവിൽ 

 

മറവിയാർന്നോർമകളെ 

 ഇങ്ങനെ വേദനിപ്പിക്കാതെ 

നിങ്ങളെന്നെരികിൽ 

മനഃസ്സമാധാനത്തോടെ 

ജീവിക്കാനുവദിക്ക


ഇങ്ങനെ വേദനിപ്പിക്കാതെ 

മനഃസ്സമാധാനത്തോടെ 

ജീവിക്കാനുവദിക്ക എന്നെ 

എന്നരികിലേക്കു വരാതെയിരിക്കുക  

മറവിയാർന്നോർമകളുമായി 

ജീവിക്കാൻ അനുവദിക്കുക ഭഗവാനെ  



ജീ ആർ കവിയൂർ 

15 .06 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “