സംഗീതാമൃതം

സംഗീതാമൃതം 


ആദ്യാനുരാഗ വസന്തമേ നീ 
പുൽകിയകലുന്നുവോ എൻ 
ഓർമ്മതൻ നന്ദന വനത്തിൽ 
ഒരു ശ്രുതി ചേർന്ന ഗീതകമായ്  

സ്മൃതിയിൽ സ്വരരാഗം 
മിഴികളിൽ  പ്രണയം 
മൊഴികളിൽ മധുവന്തി 
മൂളും നിലാക്കുളിരിൽ

സ ഗ₂ മ₂ പ നി₃ സ
സ നി₃ ധ₂ പ മ₂ ഗ₂ രി₂ സ

ത്യാഗരാജനും ദീക്ഷിതരും 
സംഗീത ധാരയായ്  
ഒഴുകിയ വർണ്ണങ്ങളിൽ 
നിറഞ്ഞു നിന്നൊരു 

രാഗദം ഒരുക്കുന്നുവല്ലോ 
ഋഷഭവും ഗാന്ധാരവും 
മധ്യമവും പഞ്ചമവും 
ധൈവതവും നിഷാദവും 

അനുഭൂതി പൂത്തുലഞ്ഞു 
നിന്നിൽ അലിഞ്ഞു ചേർന്നു 
ആനന്ദ നിർവൃതിയിൽ 
മനമെന്നും ആന്ദോളനത്തിൽ 

ആദ്യാനുരാഗ വസന്തമേ നീ 
പുൽകിയകലുന്നുവോ എൻ 
ഓർമ്മതൻ നന്ദന വനത്തിൽ 
ഒരു ശ്രുതി ചേർന്ന ഗീതകമായ്  

ജീ ആർ കവിയൂർ 
21 .06 .2021 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “