ലോക സംഗീത ദിനം
ലോക സംഗീതം
ഹൃദയ സഭാതലത്തിൽ
നീ വന്നു സപ്തസ്വര
രാഗ വസന്തം തീർത്തില്ലേ
ശ്രുതി അറിയാത്ത എന്നെ
ജീവതാരോഹണ
അവരോഹണങ്ങളിൽ
വർണ്ണങ്ങൾ തീർത്തില്ലേ
മേളകർത്താ രാഗങ്ങളാൽ
പുണർന്നകന്നില്ലേ
സുഗന്ധമായ് പടർന്നില്ലേ
സിരകളിലാനന്ദാനുഭൂതി
ഹൃദന്തം സുന്ദരം
ജീ ആർ കവിയൂർ
20 .06 .2021
Comments