ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 3

 ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 3 

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 


വടു‍ര്‍വ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ

നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി |

യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ

തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി || 11 ||


ഹേ സര്‍വ്വേശ്വര! ബ്രഹ്മചാരിയായാലും 

ഗൃഹസ്ഥനായാലും സന്യാസിയായാലും 

ജടധരിച്ച വാനപ്രസ്ഥാനായാലും

അതല്ലാതെ ഒരു വെറും 

പ്രാകൃതമനുഷ്യനായാലും വേണ്ടില്ല, 

അവന്റെ ഹൃദയം മാത്രം അങ്ങയ്ക്കു 

ധീനമായിത്തിരുന്നുവെങ്കില്‍ നിന്തിരുവടി

 അവന്റെ സ്വന്തമായിക്കഴിഞ്ഞു. 

അവന്റെ സംസാരമാകുന്ന ഭാരത്തെകൂടി 

അവന്നുവെണ്ടി അവിടുന്നു ചുമക്കുന്നു.


ഗുഹായ‍ാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ

ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലം |

സദാ യസ്യൈവാന്തഃകരണമപി ശംഭോ തവ പദേ

സ്ഥിതം ചേദ്യോഗോഽസൌ സ ച പരമയോഗീ സ ച സുഖീ || 12 ||


ഗിരിഗഹ്വരത്തിലോ മണിമാളികയിലോ, 

പുറത്തോ, കാട്ടിലോ, പര്‍വ്വതശിഖരത്തിലോ, 

ജലത്തിലോ, അഗ്നിയിലോ ഒരുവന്‍ താമസിച്ചുകൊള്ളട്ടെ

. അതുകൊണ്ട് എന്തൊരു കാര്‍യ്യമാണുള്ളത്? 

ഏതൊരുത്തന്റെ ഹൃദയം നിന്തിരുവടിയുടെ 

കാലിണകലീല്‍മാത്രം പതിയുന്നുവോ 

അതുതന്നെയാണ് യോഗം, അവന്‍തന്നെയാണ് യോഗി, 

അവന്‍തന്നെയാണ് സര്‍വ്വ സുഖങ്ങളുമനുഭവിക്കുന്നവ‍ന്‍‌‍.



അസാരേ സംസാരേ നിജഭജനദൂരേ ജഡധിയാ

ഭ്രമന്തം മാമന്ധം പരമകൃപയാ പാതുമുചിതം |

മദന്യഃ കോ ദീനസ്തവ കൃപണരക്ഷാതിനിപുണ –

സ്ത്വദന്യഃ കോ വാ മേ ത്രിജഗതി ശരണ്യഃ പശുപതേ || 13 ||


സര്‍വ്വേശ്വര! അതിതുച്ഛവും ത്വത്പാദകമലങ്ങളുടെ

 ഭജനസീമയില്‍നിന്നും വളരെ അകലെ കിടക്കുന്നതുമായ 

ജനിമൃതികളാകുന്ന സംസാരത്തില്‍ മൂഢബുദ്ധികൊണ്ടു

 കിടന്നുഴലുന്ന അന്ധനായ എന്നെ കൃപയോടെ കാത്തരുളേണമേ! 

ദീനനായി ഞാനൊഴിച്ച് വേറെ ആരാണുള്ളത്? 

ആര്‍ത്തത്രാണതല്പരനായി നിന്തിരുവടിയല്ലാതെ 

എനിക്ക് വേറെ ഒരു ദീനരക്ഷക‍ന്‍ ഈ മൂന്നു

 ലോകങ്ങളിലും ആരാണുള്ളത് ?


പ്രഭുസ്ത്വം ദീനാന‍ാം ഖലു പരമബന്ധുഃ പശുപതേ

പ്രമുഖ്യോഽഹം തേഷാമപി കിമുത ബന്ധുത്വമനയോഃ |

ത്വയൈവ ക്ഷന്തവ്യാഃ ശിവ മദപരാധാശ്ച സകലാഃ

പ്രയത്നാത്കര്‍ത്തവ്യം മദവനമിയം ബന്ധുസരണിഃ || 14 ||


സര്‍വ്വേശ്വര! സര്‍വ്വശക്തനായ നിന്തിരുവടി ദീനന്മാരുടെ 

ഉറ്റബന്ധുവാണല്ലൊ. ഞാനവട്ടെ പരമദീനന്‍; 

അതിനാല്‍ ഈ നമുക്കിരുവര്‍ക്കുമുള്ള ബന്ധുത്വത്തെപറ്റി

 പറയേണ്ട ആവശ്യമില്ലല്ലോ. എന്റെ സമസ്താപരാധങ്ങളേയും 

ക്ഷമിച്ച് എന്നെ കാത്തരുളേണ്ടതു നിന്തിരുവടിയുടെ 

ചുമതലയാണ്. ഇതാണ് ബന്ധുക്കളുടെ ഒഴിച്ചുകൂടാത്ത കടമയും.


ഉപേക്ഷാ നോ ചേത് കിം ന ഹരസി ഭവദ്ധ്യാനവിമുഖ‍ാം

ദുരാശാഭൂയിഷ്ഠ‍ാം വിധിലിപിമശക്തോ യദി ഭവാന്‍ |

ശിരസ്തദ്വൈധാത്രം ന നഖലു സുവൃത്തം പശുപതേ

കഥം വാ നിര്യത്നം കരനഖമുഖേനൈവ ലുലിതം || 15 ||


ലോകനാഥ! എന്നെ കാത്തരുളുന്നതി‍ല്‍ അങ്ങയ്ക്കു 

ഉപേക്ഷയില്ലാത്തപക്ഷം ദൂരാശകള്‍ നിറഞ്ഞതും 

നിന്തിരുവടിയെ ധ്യാനിക്കുന്നതി‍ല്‍ വിമുഖവുമായ 

എന്റെ ഈ തലയിലെഴുത്തിനെ 

എന്തുകൊണ്ടാണ് മായ്ക്കാതിരിക്കുന്നത് ? 

അതിന്നു നിന്തിരുവടി അശക്തനാണെങ്കില്‍, 

ഏറ്റവും ഉറപ്പേറിയതായ ആ ബ്രഹ്മദേവന്റെ ശിരസ്സിനെ 

നിഷ്പ്രയാസം നിന്തിരുവടി എങ്ങിനെയാണ് 

നഖംകൊണ്ട് നുള്ളികളഞ്ഞത് ?

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “