സൗന്ദര്യ ലഹരി - ശത ദളങ്ങൾ -20 (അവസാന ഭാഗം )

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ -20   (അവസാന ഭാഗം )   

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  ,


കലത്രം വൈധാത്രം കതികതി ഭജംതേ ന കവയഃ

ശ്രിയോ ദേവ്യാഃ കോ വാ ന ഭവതി പതിഃ കൈരപി ധനൈഃ ।

മഹാദേവം ഹിത്വാ തവ സതി സതീനാമചരമേ

കുചാഭ്യാമാസംഗഃ കുരവകതരോരപ്യസുലഭഃ ॥ 96 ॥


അല്ലയോ പതിവ്രതയായ ദേവി ! ബ്രഹ്മാവിന്റെ പത്നിയും 

വിദ്യാദേവതയുമായ സരസ്വതിക്ക്  എത്രയോ കവികൾ സ്വാമിമാരാകുന്നു 

വിഷ്ണു പത്നിയും ഐശ്വര്യ ദേവതയുമായ ലക്ഷ്മീ ദേവിയ്ക്കും എത്രയോ 

ധനികന്മാർ സ്വാമിമാരായിത്തീരുന്നു , എന്നാൽ പതിവ്രതമാരിൽ 

അഗ്രഗണ്യയായ അവിടുത്തെ മാറോട് ചേർന്നുള്ള ആലിംഗനം 

അവിടുത്തെ പതിയായ ശിവാനല്ലാതെ ചെങ്കുറുഞ്ഞിമരത്തിനു പോലും സുലഭമല്ല .

***********************************************************************************************************

ഗിരാമാഹുര്ദേവീം ദ്രുഹിണഗൃഹിണീമാഗമവിദോ

ഹരേഃ പത്നീം പദ്മാം ഹരസഹചരീമദ്രിതനയാമ് ।

തുരീയാ കാപി ത്വം ദുരധിഗമനിഃസീമമഹിമാ

മഹാമായാ വിശ്വം ഭ്രമയസി പരബ്രഹ്മമഹിഷി ॥ 97 ॥


അല്ലയോ പരബ്രഹമായ ശിവന്റെ പട്ടമഹിഷിയായവളെ! 

ദേവതത്വജ്ഞന്മാർ  നിന്തിരുവടിയെത്തന്നെ ബ്രഹ്മാവിന്റെ 

പത്നിയായ സരസ്വതിയെന്നും , വിഷ്ണുപത്നിയായ ലക്ഷ്മിയെന്നും 

ശിവപത്നിയായ പാർവ്വതിയെന്നും വിളിക്കുന്നു എന്നാൽ അവിടുന്ന് 

ആരായാലും അറിയപ്പെടാത്ത അപാര മാഹാത്മ്യത്തോടുകൂടിയവളും 

നാലാമതുമായ മഹാമായയായിരുന്ന് വിശ്വത്തെ ഭ്രമിപ്പിക്കുന്നു .

***************************************************************************************** 

കദാ കാലേ മാതഃ കഥയ കലിതാലക്തകരസം

പിബേയം വിദ്യാര്ഥീ തവ ചരണനിര്ണേജനജലമ് ।

പ്രകൃത്യാ മൂകാനാമപി ച കവിതാകാരണതയാ

കദാ ധത്തേ വാണീമുഖകമലതാംബൂലരസതാമ് ॥ 98 ॥


അല്ലയോ ജഗന്മാതേ ! ചെമ്പഞ്ഞിചാറ് കലർന്ന അവിടുത്തെ  

പാദതീർത്ഥത്തെ  അറിവിനെ  ആഗ്രഹിക്കുന്ന  ഈ ഞാൻ 

എന്നാണ് കുടിക്കുക എന്ന് ദയവായി അരുളിചെയ്താലും 

ജന്മനാ മൂകന്മാരായവർക്കു പോലും കവിത്വത്തിനു കാരണമാകുന്ന 

ആതീർത്ഥം എനിക്ക് സരസ്വതിയുടെ പ്രസാദമായി

 താംബൂലരസമായിത്തീരുന്നതെന്നായിരിക്കും ?

**********************************************************************************************

സരസ്വത്യാ ലക്ഷ്മ്യാ വിധിഹരിസപത്നോ വിഹരതേ

രതേഃ പാതിവ്രത്യം ശിഥിലയതി രമ്യേണ വപുഷാ ।

ചിരം ജീവന്നേവ ക്ഷപിതപശുപാശവ്യതികരഃ

പരാനംദാഭിഖ്യമ് രസയതി രസം ത്വദ്ഭജനവാന് ॥ 99 ॥

അല്ലയോ ദേവി ! അവിടുത്തെ ഭജിക്കുന്നവൻ  ലക്ഷ്മീ 

സരസ്വതിമാരോടോത്ത് വിഹരിച്ചു ബ്രഹ്മാവിനെയും 

വിഷ്ണുവിനെയും അസൂയപ്പെടുത്തുകയും തന്റെ 

രമ്യമായ ശരീരകാന്തിയാൽ കാമദേവന്റെ 

പത്നിയായ രതീദേവിയുടെ  പാതിവൃത്യനിഷ്ഠയെ 

ശിഥിലമാക്കുകയും , ജീവന്റെ അവിദ്യാ സംബന്ധത്തെ 

നശിപ്പിച്ചു മരണത്തെ അതിവർത്തിച്ചു നിത്യനായിത്തീർന്ന് 

പരാനന്ദമാകുന്ന രസത്തെ അനുഭവിക്കുകയും ചെയ്യുന്നു 

**********************************************************************************

പ്രദീപജ്വാലാഭിര്ദിവസകരനീരാജനവിധിഃ

സുധാസൂതേശ്ചംദ്രോപലജലലവൈരര്ഘ്യരചനാ ।

സ്വകീയൈരംഭോഭിഃ സലിലനിധിസൌഹിത്യകരണം

ത്വദീയാഭിര്വാഗ്ഭിസ്തവ ജനനി വാചാം സ്തുതിരിയമ് ॥ 100 ॥


അല്ലയോ ജഗജ്ജനി ! നിതിരുവടിയിൽ  നിന്നുണ്ടായ വാക്കുകളെ കൊണ്ടു 

നിർമ്മിച്ച അവിടുത്തെക്കുറിച്ചുള്ള ഈ സോത്രം  ദീപത്തിന്റെ ജ്വാലയാൽ 

സൂര്യന് നിരാജനം ചെയ്യുന്നതു പോലെയും ,ചന്ദ്രകാന്തക്കല്ലിൽ നിന്നൊഴുകുന്ന 

ജലം കൊണ്ട് ചന്ദ്രന് അർഘ്യം  നൽകുന്നത് പോലെയും  സമുദ്രത്തിലെ 

തന്നെ ജലമെടുത്ത് സമുദ്രത്തെ തൃപ്തിപ്പെടുത്താൻ 

തർപ്പണം ചെയ്യുന്നതു പോലെയുമാകുന്നു 

************************************************************************************************

സൌംദര്യലഹരി മുഖ്യസ്തോത്രം സംവാര്തദായകമ് ।

ഭഗവദ്പാദ സന്ക്ലുപ്തം പഠേന് മുക്തൌ ഭവേന്നരഃ ॥


॥ ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ

ശ്രീഗോവിംദഭഗവത്പൂജ്യപാദശിഷ്യസ്യ

ശ്രീമച്ഛംകരഭഗവതഃ കൃതൌ സൌംദര്യലഹരീ സംപൂര്ണാ ॥


॥ ഓം തത്സത് ॥

***********************************************************************************

100 / 5 = 20 , 20  / 20 

ജീ ആർ കവിയൂർ 

08  .06  .2021 .  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “