സൗന്ദര്യ ലഹരി - ശത ദളങ്ങൾ -14

 സൗന്ദര്യ ലഹരി - ശത ദളങ്ങൾ -14  

അമ്മേ പരാശക്തിയെ നമഃ 

ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ 

ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി

സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  ,


വിപംച്യാ ഗായംതീ വിവിധമപദാനം പശുപതേഃ

ത്വയാരബ്ധേ വക്തും ചലിതശിരസാ സാധുവചനേ ।

തദീയൈര്മാധുര്യൈരപലപിതതംത്രീകലരവാം

നിജാം വീണാം വാണീ നിചുലയതി ചോലേന നിഭൃതമ് ॥ 66 ॥

അല്ലയോ ദേവി ! പരമശിവന്റെ വിവിധങ്ങളായ അപദാനങ്ങളെ 

സരസ്വതീ ദേവി വീണ വായിച്ചു പാടിപ്പുകഴ്‌ത്തുന്നതു കേട്ട് 

തലകുലുക്കിക്കൊണ്ട്  അവിടുന്ന്  അനുമോദിച്ചു പ്രശംസിക്കുമ്പോൾ 

അവിടുത്തെ വാങ് മാധുര്യത്താൽ പരിഹസിക്കപ്പെട്ട തന്ത്രീരവത്തോടു 

കൂടിയ തന്റെ വീണയെ സരസ്വതീ ദേവി മൂടുപടം കൊണ്ട് മൂടുന്നു 

*****************************************************************************************************

കരാഗ്രേണ സ്പൃഷ്ടം തുഹിനഗിരിണാ വത്സലതയാ

ഗിരീശേനോദസ്തം മുഹുരധരപാനാകുലതയാ ।

കരഗ്രാഹ്യം ശംഭോര്മുഖമുകുരവൃംതം ഗിരിസുതേ

കഥംകാരം ബ്രൂമസ്തവ ചിബുകമൌപമ്യരഹിതമ് ॥ 67 ॥


അല്ലയോ ഗിരിസുതേ ! ഹിമവാന്റെ വാത്സല്യ പൂർവ്വം  കൈ കൊണ്ടു 

സ്പർശിച്ചിട്ടുള്ളതും  പരമശിവൻ അധരപാനം ചെയ്യുവാനാഗ്രഹിച്ചു 

കൊണ്ട് വീണ്ടും വീണ്ടും  പിടിച്ചുയർത്തിയിട്ടുള്ളതും അവിടുത്തെ 

മുഖമാകുന്ന കണ്ണാടിയുടെ പിടിക്കുവാൻ കഴിയുന്നതും .അനുപമവുമായ 

അവിടുത്തെ ചിബുകത്തെ ഞങ്ങൾ എങ്ങനെയാണ് വർണ്ണിക്കുന്നത് 

*********************************************************************************************** 

ഭുജാശ്ലേഷാന് നിത്യം പുരദമയിതുഃ കംടകവതീ

തവ ഗ്രീവാ ധത്തേ മുഖകമലനാലശ്രിയമിയമ് ।

സ്വതഃ ശ്വേതാ കാലാഗുരുബഹുലജംബാലമലിനാ

മൃണാലീലാലിത്യമ് വഹതി യദധോ ഹാരലതികാ ॥ 68 ॥


അല്ലയോ ദേവി ! പരമശിവന്റെ കരാശ്ലേഷത്തിനാൽ എന്നും 

രോമാഞ്ചമണിഞ്ഞിരിക്കുന്നു അവിടുത്തെ കൺഠം അവിടുത്തെ 

മുഖമാകുന്ന താമരയുടെ തണ്ടു പോലെ ശോഭിക്കുന്നു .എന്തെന്നാൽ 

അതിനു താഴെയുള്ള സ്വതവേ വെളുത്തിരിക്കുന്നതും  മാറിൽ 

പുരട്ടിയ കാരകിൽ ചാറ്  പുരണ്ടതു കാരണം  കറുത്തിരിക്കുന്നതുമായ 

മുത്തുമാല താമര വലയം കാണപ്പെടുന്നു 

********************************************************************************************************

ഗലേ രേഖാസ്തിസ്രോ ഗതിഗമകഗീതൈകനിപുണേ

വിവാഹവ്യാനദ്ധപ്രഗുണഗുണസംഖ്യാപ്രതിഭുവഃ ।

വിരാജംതേ നാനാവിധമധുരരാഗാകരഭുവാം

ത്രയാണാം ഗ്രാമാണാം സ്ഥിതിനിയമസീമാന ഇവ തേ ॥ 69 ॥


ഗതി, ഗമകം ,ഗീതം  എന്നിവയിൽ നിപുണയായ അല്ലയോ ദേവി ! 

പണ്ട് വിവാഹ വേളയിൽ പരമശിവൻ  അവിടുത്തെ കഴുത്തിൽ 

കാണപ്പെടുന്ന മൂന്നുവരകൾ വിവിധങ്ങളായ മധുര ആഗങ്ങൾക്കു 

ജന്മമേകുന്ന സംഗീത ഗ്രാമങ്ങളെ വേർതിരിക്കുന്ന മൂന്നു 

അതിർവരമ്പുകളെ പോലെ വിരാജിക്കുന്നു .

********************************************************************************************

മൃണാലീമൃദ്വീനാം തവ ഭുജലതാനാം ചതസൃണാം

ചതുര്ഭിഃ സൌംദര്യം സരസിജഭവഃ സ്തൌതി വദനൈഃ ।

നഖേഭ്യഃ സംത്രസ്യന് പ്രഥമമഥനാദംധകരിപോ-

ശ്ചതുര്ണാം ശീര്ഷാണാം സമമഭയഹസ്താര്പണധിയാ ॥ 70 ॥


അല്ലയോ ദേവി ! പണ്ട് പരമശിവൻ ബഹ്മാവിന്റെ ഒരു ശിരസ്സ് പിച്ചിയെടുത്തതു 

കാരണം ശിവന്റെ നഖങ്ങളോടുള്ള ഭയത്താൽ , തന്റെ നാലു ശിരസ്സുകളെയും 

അവിടുന്ന് ഒരേ സമയം തന്നെ അഭയഹസ്തങ്ങളാൽ അനുഗ്രഹിക്കുമെന്ന് 

ആഗ്രഹിച്ചു കൊണ്ട്  താമരവളയം പോലെ അതി മൃദുവായിരിക്കുന്ന 

അവിടുത്തെ നാല് കൈകളുടെയും സൗന്ദര്യത്തെ , ബ്രഹ്മാവ് 

നാലു വക്ത്രങ്ങൾ കൊണ്ടു വാഴ്ത്തുന്നു 

************************************************************************************

100 / 5 = 20 , 14  / 20 

ജീ ആർ കവിയൂർ 

02 .06  .2021 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “