പ്രണയ താളം

 ഹൃദയമിടിച്ചു ഘനഗംഭീരം 

ആകുലതയാർന്ന മേഘങ്ങൾ 

തമ്മിൽ കൂട്ടി മുട്ടി 

മിന്നലോടോപ്പമിടി നാദവുമായ് 


കൊതിച്ചു ഒരു തുള്ളി 

കണ്ണുനീരിനായ് കൺകൾ 

ചിമ്മി തുറന്നു നോവിൻ 

പ്രളയമായ് മാറാൻ 


അറിയാം നിൻ സ്പർശനത്താൽ 

ജീവന്റെ പല്ലവങ്ങൾ വിരിയാൻ 

ഉണങ്ങിയ  മനസ്സിൻ ചില്ലകളിൽ 

തളിർക്കട്ടെ മോഹത്തിൻ ഇലകൾ   


തൊട്ടറിഞ്ഞു നിൻ സ്നേഹം 

രോമാഞ്ചമണിഞ്ഞതു 

ഒളിപ്പിക്കാനാവാതെ 

നാണത്താൽ മുഖം കുനിഞ്ഞു 


അറിഞ്ഞു  ആത്മാവിൻ 

ആഴങ്ങളിൽ മധുരനോവ് 

എങ്ങിനെ ഞാനതു പറഞ്ഞു 

മനസ്സിലാക്കുമെൻ സഖേ 


നീയെൻ ഹിമാംശു 

വന്നുനീ വന്നു തലോടി 

ഞാനറിഞ്ഞു എൻ 

ഇടനെഞ്ചിൻ പ്രണയ താളം 

 

ജീ ആർ കവിയൂർ 

01 .06 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “