രാവിതിൽ - ഗസൽ

രാവിതിൽ - ഗസൽ 


എൻ മൗന വാത്മീകം മുടച്ചു നീ 

സ്വപ്നത്തിൻ വാസന്ത തേരേറി 

നിദ്രയിൽ നിന്ന് ഉണർത്തിയില്ലേ 

ആനന്ദ ലഹരി നൽകിയകന്നില്ലേ 


എൻ അക്ഷര കൂട്ടിനീണമായ് 

മനസ്സിൻ വാടികയിൽ 

പൂമണം പൊഴിച്ചില്ലേ , മത്ത ഭ്രമരമാക്കി 

മാറ്റിയില്ലേ , മധുര നോവ് പകർത്തിയകന്നില്ലേ 


നിൻ സൗന്ദര്യ  ലഹരി പകർന്നു 

നുകർന്നു നിത്യം കാണ്മു കേൾപ്പു 

പ്രപഞ്ച താളത്തിലാകെ 

നിൻ നൂപുര സിഞ്ചിതം സുന്ദരം 


മിഴിമുന നോവുന്നു 

മൊഴിയടയുന്നു വല്ലോ 

വരവിനെ കാത്തു നിൽപ്പു 

ഗസലീണമായീ രാവിൽ സഖിയേ ....


ജീ ആർ കവിയൂർ 

05 .06 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “