നിന്നോട് മാത്രമെന്തേ

 നിന്നോട് മാത്രമെന്തേ



ചന്ദകാന്തം പൊഴിക്കുന്ന മാനത്ത് 

നക്ഷത്രങ്ങളും ഉണ്ടല്ലോയെങ്കിലും 

തിളക്കമെന്തേ മനസ്സോളമെത്തുന്നില്ല 

പ്രണയമേ നിന്നോട് മാത്രമെന്തേ 

തോന്നുന്നത് ആയിരങ്ങളോടില്ല 

കുമിളകളോട് തോന്നുന്നത് നൈമിഷികം 

പെയ്തൊഴിഞ്ഞ മാനത്തോട് അടുപ്പം 

ഈ നോട്ടം നിന്നോട് മാത്രമെന്തെ 

മിഴികൾക്കു പിന്നാലെയില്ലല്ലോ 

ചന്ദ്രകാന്തം ചന്ദ്രനിൽ നിന്ന് മാത്രം 


ഞാനറിഞ്ഞില്ല നിൻ വേർപാടുകൾ 

എന്നിൽ പുലരുന്നില്ല എന്തേ നിത്യം 

അനാമികയായ് തുടരുന്നു അലിവിന്റെ 

മധുര നോവുകളുടെ ചാരുത മറയുന്നു 

ഏകാന്തതയുടെ പിടിമുറുക്കങ്ങളിൽ 

ഓർമ്മകൾ വീണ്ടും പിന്തുടരുന്നുവല്ലോ 

മൊഴികൾക്കെന്തു മധുരം നിൻ മിഴികൾ

തീർക്കുന്നു വാസന്ത പഞ്ചമി നിലാവ് 


അരുകിലുണ്ടെന്ന തോന്നലുകൾ 

തീർക്കുന്നു ചിതാകാശത്തു തിളക്കം 

ഋതു വർണ്ണ ശോഭയാൽ ഒഴുകുന്നു 

നീ അറിയുന്നുവോ എന്നറിയില്ല

അനുഭൂതി തീർക്കുന്നു ലഹരി 

കവിതയിൽ പ്രണയ ഗസലുകൾ 

നക്ഷത്രങ്ങില്ല നിലാവ് പൊഴിയുന്നത് 

ചന്ദ്രനിൽ മാത്രമേ ചന്ദ്രകാന്തം

മറ്റാരോടുമില്ലാത്തതെന്തേ  

നിന്നോട് മാത്രമെന്തേയീ പ്രണയം 

സഖി നിന്നോട് മാത്രമെന്തേയീ പ്രണയം 


ജീ ആർ കവിയൂർ 

05 .06 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “