വന്നീടുക നീ

 



വന്നീടുക നീ 


ഇരുന്നങ്ങു മയങ്ങിയ നേരത്ത് 

ഉള്ളിൽ വന്നു നീ പുഞ്ചിരി കാട്ടി 

ഉണർന്നപ്പോളെവിടെ പോയി 

ഉണ്ണിക്കാണ്ണാ മാനസ ചോരനെ 



അമ്മക്കു കാട്ടി കൊടുത്തു നീ 

ഈരേഴു പതിനാലു ലോകവും 

ഈയുള്ളവന്റെ ഉള്ളിലെ 

ഇഹ പര ദുഖങ്ങളൊക്കെ

അകറ്റണേ കണ്ണാ 


ഭട്ടതിരിയുമല്ല പൂന്താനമല്ല 

എങ്കിലുമെൻ സംഭ്രമങ്ങളൊക്കെയകറ്റി 

മായയെല്ലാം കളഞ്ഞു നീയെൻ  

ഭജനയിൽ വന്നീടുക കണ്ണാ 


ജീ ആർ കവിയൂർ 

12 .06 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “