മനസ്സിന്റെ വഴികളിൽ ( പ്രണയ ഗാനം)

മനസ്സിന്റെ വഴികളിൽ ( പ്രണയ ഗാനം)

“ഓ… ഓ… ഓ…
അ… ആ… ആ…
ഓ… ഓ… ഓ…”

നിൻ നിഴലുകൾ പടരുമ്പോൾ എന്നിൽ
നിറങ്ങളില്ലാത്ത ലോകത്തിനും അപ്പുറം
നിൽക്കുന്നത് പോലെ എനിക്ക് തോന്നുന്നു
നിണമെല്ലാം വാർന്നു ഹൃദയതാളമുയരുന്നു

പതിയെ നീ മിഴിയോളം എത്തുമ്പോൾ
പറയാത്ത വാക്കുകൾ സംഗീതമാകുന്നു
ശ്വാസത്തിന്റെ ചൂട് ചേർന്ന് വരുമ്പോൾ
ശൂന്യമായ നേരങ്ങളും പൂക്കളാകുന്നു

നീ തൊട്ടിടം സ്വപ്നങ്ങൾ വിരിയുമ്പോൾ
മനസ്സിന്റെ വഴികളിൽ തെളിവുണ്ടാകുന്നു
എത്ര ദൂരം കൂടിയാലും നിന്നെ തേടി
എന്റെ മനസ്സ് വീണ്ടും വീണ്ടും വിളിക്കുന്നു

ജീ ആർ കവിയൂർ 
07 12 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത