പിറവിയോളം നീ ( വിരഹ ഗാനം)

പിറവിയോളം നീ ( വിരഹ ഗാനം)

പതിവായിനിന്നൊരു നോക്ക് കാണുവാൻ
പഴുതില്ലാത്തോർമ്മയുടെ ജാലകത്തിലൂടെ
പതിയെ കണ്ടു കൊതി തീരുമ്പേ പോയി പറയാൻ കൊതിച്ച വാക്കുകൾ മെല്ലെ

പലവുരു ഉള്ളിൽ കിടന്നു വെന്തു പിന്നെ
പതിഞ്ഞു ഈണമായ് ചുണ്ടിലൂടെ
പകർന്നു ഹൃദയ താളിലാൽ നിന്നും
പതിയുന്നു വിരൽത്തുമ്പിലൂടെ ഗാനമായ്

പറയാതെ പോയ പല സ്വപ്നങ്ങളും
പാതിരാത്രി കാറ്റിൽ പിഴുതുയരുമ്പോൾ
പാരിലങ്ങും നിന്റെ ചിരിയുടെ തെളിവുകൾ
പകൽവെളിച്ചത്തിലും മനസിൽ ഉണരുന്നു

പനിനീരാഴികളിൽ പേറുന്ന വേദനകൾ
പാടിനടന്ന നാളുകളുടെ താളമാകുന്നു
പറവയായ് നീ അകന്നുയരുമ്പോഴും
പാത ചെവിക്കരികിൽ നിന്റെ പാദസ്പർശം

പുഞ്ചിരിച്ചു നിൽക്കുന്ന നിമിഷങ്ങൾ
പുഴയൊഴുകും പോലെ വീണ്ടും വരും
പിറവി മാറിയാലും മായാത്ത സ്നേഹമായി
പുതു ജന്മത്തിലും എൻ്റെ കൂട്ടായി നീ വരുവാൻ
പാടുന്നു ഹൃദയം, തമ്പുരു മീട്ടി ഇന്നുമുതൽ…


ജീ ആർ കവിയൂർ 
07 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “