“ഹൃദയത്തിലെ സുഗന്ധം
“ഹൃദയത്തിലെ സുഗന്ധം
മടിയെന്തിനിങ്ങനെ തടയിരുന്നു മോഹങ്ങളെ
മതിവരാതെയും ആരോടും പറയാത്തതാം
മനസ്സിന്റെ ഇടനാഴിയിൽ ഒളിച്ചിരുന്നുവോ
മറനീക്കി വന്നൊരു മധുര നോവുകളെ
നിറമൊഴിയാതെ കണ്ണിൽ പൊഴിഞ്ഞ കണ്ണീരുകൾ
ഹൃദയം മുഴുവൻ നിറച്ച അന്യോന്യ വേദനകൾ
നിശബ്ദമായി കരയുമ്പോൾ കേൾക്കുന്നൊരു ശ്വസനം
പ്രണയത്തിന്റെ ചിറകിൽ പറക്കുന്ന സ്വപ്നങ്ങളായ്
കാലം മാറിപ്പോയ മിന്നൽ പോലെ സങ്കടങ്ങൾ
ഓർമ്മകളുടെ പാതയിൽ തെളിയുന്ന കണ്ണു പടർന്നു
നീ ഇല്ലാതെ തണുത്തു പോകുന്ന ആത്മരാഗം
പൂക്കളിൽ മറഞ്ഞു പോയൊരു പുണ്യമായ് നീ
ജീ ആർ കവിയൂർ
20 12 2025
(കാനഡ ,ടൊറോൻ്റോ)
Comments