കുറും കവിതകൾ 809 ( ഹൈക്കു ശ്രമം)
കുറും കവിതകൾ 809
( ഹൈക്കു ശ്രമം)
1 മഞ്ഞു പെയ്തു
മൗനം വീണുടഞ്ഞു.
കൈകൾ തീകാഞ്ഞു
2 കരിമേഘങ്ങൾ വീണു
ശാന്തത അണഞ്ഞു
കൈകൾ തീ തേടി
3പാതിരാകാറ്റ് വീശുന്നു
ശാന്തത അണഞ്ഞു
മനസ്സ് നനഞ്ഞു
4 വനം പുഷ്പിച്ചു
ശാന്തത അണഞ്ഞു
ഹൃദയം വിശ്രമിച്ചു
5 ചെറു നദി ഒഴുകുന്നു
കരീലകൾ പൊഴിഞ്ഞു
മനസ്സ് ചിന്തിച്ചിരുന്നു
6 തോടികൾ നിറഞ്ഞു
കാറ്റിന് ശാന്തത
വിരഹം കൺവാർത്തു
7 പുഴ ഒഴുകുന്നു
കാറ്റിൽ പൂവൻ ഗന്ധം
മനസ്സ് വിസ്മൃതിയിൽ
8 ചെറു അരുവി ഒഴുകി
ശാന്തത അണഞ്ഞു
കണ്ണീരിൽ ഓർമ്മ
9 കാറ്റ് വീശുന്നു
കിളികൾ ചേകേറി
ഹൃദയം പ്രാർത്ഥനയിൽ
10 മേഘക്കണ്ണുനീർ
മയിലുകൾ ആടി.
വിരഹത്തിനു ശമനം.
ജീ ആർ കവിയൂർ
09 12 2025
(കാനഡ, ടൊറൻ്റോ)
Comments