ഏകാന്ത ചിന്തകൾ 286
ഏകാന്ത ചിന്തകൾ 286
“സമയം ചിരിച്ചു പറഞ്ഞു”
സമയം ചിരിച്ചു പറഞ്ഞു, ഞാന്‍ ചോദിച്ചത്
എന്റെ കുറ്റം എന്തെന്ന്
നീ എല്ലാവരെയും സ്വന്തം എന്ന് കരുതി
അതായിരുന്നു നീ ചെയ്ത അപരാധം (2)
ഹൃദയത്തിലെ വേദന പാട്ടായി മാറി
ഓർമ്മകളുടെ പാതകൾ കടന്നു
നിമിഷങ്ങൾ പറയാതെ പോയ കഥകൾ
മനസ്സിൽ പതിഞ്ഞു, തണലായി (2)
തിരിഞ്ഞു നോക്കാതെ പോയ വഴിയിൽ
സാന്നിധ്യം ഒരുമിച്ചിരിക്കുന്നു
പ്രണയം, വേദന, സാന്ത്വനം ചേർന്ന്
ഹൃദയത്തിലേക്ക് പെയ്തു, ഒറ്റയടിയായി (2)
ജീവിതത്തിന്റെ നീണ്ട പാതയിൽ
അനുഗ്രഹം കണ്ടെത്തും
നിശ്ശബ്ദമായ ശാന്തി ഹൃദയത്തിൽ
അവസാന വാക്കിൽ, സമയം ചിരിച്ചു പറഞ്ഞു (2)
ജീ ആർ കവിയൂർ
13 12 2025
(കാനഡ ,ടൊറൻ്റോ)
Comments