കണ്ടു കണ്ടു (ഗാനം)
കണ്ടു കണ്ടു (ഗാനം)
ആ… ആ…
കണ്ടു കണ്ടു തെളിയുന്ന കണ്ണാടിയിൽ
കണ്ടു കണ്ടു എൻ
മനസ്സിൻ കണ്ണാടിയിൽ
അഴകേ… എൻ അഴകേ…
അറിയാതെ നീ മിഴിയുന്നു
ആ… ആ…
എന്നോർമ്മയിൽ വിടരുമൊരു
സുഗന്ധ മന്ദാരമായ് നീ
ശലഭങ്ങൾ കൊതിക്കും
പരാഗണമായ്
ഓ… ഓ…
സ്വപ്ന തീരങ്ങളിൽ വന്നു പോകും
സുവർണ്ണ മരാളമേ
സ്വർലോകമേ അഴകേ
നിന്റെ സാന്നിധ്യം തേടി ഞാൻ
ആ… ആ…
കണ്ണീരിന്റെ തണൽ തൊടുമ്പോൾ
നീ വരും സ്പർശമൊരു സ്വാന്തനം
ഹൃദയത്തിൽ വിടരും പ്രണയം
മധുരമായ്, മധുരമായ്
ഓ… ഓ…
ചാന്ദ്രിക നദികളിൽ നീ തിരിയും
സാഗര സംഗമം മറന്നു പോയോ
ഓർമകളിൽ വിരിയുന്ന നിമിഷങ്ങൾ
നിനക്കായ്, നിനക്കായ്
ആ… ആ…
കണ്ടു കണ്ടു നിന്നെ കണ്ടു
കണ്ടു കണ്ടു എൻ
മനസ്സിൻ കണ്ണാടിയിൽ
ജീ ആർ കവിയൂർ
08 12 2025
(കാനഡ, ടൊറൻ്റോ)
Comments