ഓർമ്മകളിലെങ്ങോ ദൂരത്ത്‌

ഓർമ്മകളിലെങ്ങോ ദൂരത്ത്‌
ഓർത്തെടുക്കാൻ കഴിയാതെ
ഒടുങ്ങാതെ ഒഴുകുന്ന ഓമൽ സ്വപ്നങ്ങൾ
മഴമേഘമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു(2)

കാറ്റിൻ അലകൾ താളം പിടിച്ച്
കൗമാരചിരികൾ മറഞ്ഞുനിന്നൊരു പാതയിൽ
നീ പറഞ്ഞ നിശബ്ദ വാക്കുകൾ ഇന്നും
ഹൃദയം തഴുകി പാഞ്ഞെത്തുന്നുവേളകളിൽ( 2)

തണുത്ത മഴത്തുള്ളി വീണു ചിതറുമ്പോൾ
സ്വപ്നങ്ങൾ കണ്ണിന്റെ കോണിൽ തളിർക്കുമ്പോൾ
ഇന്നലെയെന്നൊരു മൃദു രാവ് വീണ്ടും
നിന്റെ വേർപാടുകൾ സംഗീതമാകുന്നു(2)


ജീ ആർ കവിയൂർ 
12 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “