ഹും…
ഹും…
പറയാതെ പറയുന്നൊരു ശബ്ദം,
മനസിന്റെ ആഴത്തിൽ മാത്രം കേൾക്കുന്നൊരു രഹസ്യം.
ഹും…
ചിരിയുടെയും വേദനയുടെയും ഇടയിൽ
മനസ്സിൽ മന്ദമായി ഉയരുന്നൊരു തരംഗം.
ഹും…
വാക്കുകൾ വഴിമുട്ടിയാൽ പോലും
നിശ്ശബ്ദതയിൽ തെളിയുന്നൊരു ചെറിയ ദീപം.
ഹും…
ദിവസങ്ങൾ ഭാരം തോന്നുന്നുവെന്നു വരുമ്പോൾ
തന്നെ ആശ്വസിപ്പിക്കുന്ന ആത്മനാദം.
ഹും…
പറയാൻ വാക്കില്ലാത്ത നിമിഷങ്ങളുടെ
ഏറ്റവും സത്യസന്ധമായ ശബ്‌ദം.
ജീ ആർ കവിയൂർ
07 12 2025
(കാനഡ , ടൊറൻ്റോ)
Comments