ആവശ്യമില്ല (ഗസൽ)
ആവശ്യമില്ല (ഗസൽ)
നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ — അതിന്റെ ആവശ്യമില്ല
നീ എന്നെ സ്നേഹിക്കുന്നില്ലെങ്കിലും — അതിന്റെ ആവശ്യമില്ല (2)
എന്റെ ഹൃദയം എന്ന ലോകത്ത് നിന്റെ ഓർമ്മകളുടെ വെളിച്ചം മതി
നിന്റെ ആ വെളിച്ചം ചോദിക്കേണ്ട ആവശ്യമില്ല (2)
രാത്രി മുഴുവൻ കാറ്റ് നിന്റെ കഥകൾ പറഞ്ഞ് അലഞ്ഞിരുന്നു
സ്വപ്നങ്ങൾ വന്ന് നിന്നെ തട്ടേണ്ട ആവശ്യമില്ല (2)
നീ ഇഷ്ടമുണ്ടെങ്കിൽ കണ്ണുകളാൽ തന്നെ എല്ലാം പറയാം
മധ്യേ വാക്കുകൾ കടന്നുവരേണ്ട ആവശ്യമില്ല (2)
നിന്റെ സംഗമത്തിൽ എപ്പോഴും എന്റെ പേരിൽ ചർച്ചയുണ്ടാകുമ്പോൾ
എന്നെ പേരെടുത്ത് വിളിക്കേണ്ട ആവശ്യമില്ല (2)
ജീ ആറിനു നിന്റെ ഒരു കരുണാഭാവം മാത്രം ലഭിച്ചാൽ മതി
ലോകത്തിലെ യാതൊരു പ്രശസ്തിയും അവനാവശ്യമില്ല (2)
ജീ ആർ കവിയൂർ
09 12 2025
(കാനഡ, ടൊറൻ്റോ)
Comments