ഇടവഴിയിൽ (പ്രണയ ഗാനം,)

ഇടവഴിയിൽ (പ്രണയ ഗാനം,)

ഓ… ഓ… ഓ… ഓ…
ഓ… ഓ… ഓ… ഓ…
ആ… ആ… ആ… ആ…
ഓ… ഓ… ഓ… ഓ…

ഇടവഴിയിൽ നിന്നു
ഇടറും മനസ്സുമായി
ഇമയടയാതെ നിന്നു
ഇനിയുമൊരു കാഴ്ചക്കായി

ഇനി എന്ന് കാണും
ഇതൾ വിരിയും ചിരിയുമായി
ഇങ്കിതങ്ങളൊക്കെ അടക്കും
ഇറൻ മിഴികൾ നനവേറുന്നു

ഇലകളൊക്കെ കൊഴിഞ്ഞു
ഇണങ്ങിയ മനസ്സുമായി മൂളി പാട്ടും താളവുമായി
ഇഷ്ടങ്ങൾ കനിവോടെ നീ മനസ്സിൽ തൊടുന്നു
ഇളകുന്ന കാറ്റിൽ നിൻ സാന്നിധ്യം പെരുകുന്നു

ഇഷ്ടമാർന്ന ഗാനങ്ങൾ ഹൃദയത്തിൽ വിരിയുന്നു
ഇടിവഴിയിലൂടെ നീ വരുമ്പോൾ, ജീവിതം വസന്തമാകുന്നു
ഇരുളിനിടയിൽ നിൻ സ്നേഹ ദീപ്തി പരത്തി
ഇരുണ്ട രാവുകൾക്കും വെളിച്ചമാകുന്നു നീ

ജീ ആർ കവിയൂർ 
07 12 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “