ശിശിരത്തിൽ നിന്നും ( ഗാനം)
ശിശിരത്തിൽ നിന്നും ( ഗാനം)
ഓ… ഓ… ഓ…
ഓ… ഓ… ഓ…
ആ… അ… അ…
ആ… അ… അ…
ഇലകൊഴിക്കും ശിശിരം,
മരങ്ങൾ വഴിയരികിൽ നിൽക്കും.
മഞ്ഞു വീണ തണുപ്പിൽ ഏകാന്തതയും,
പിന്നെ നടന്നു പോകുന്ന ഞാനും.
ഓ… ഓ… ഓ…
ഓ… ഓ… ഓ…
ആ… അ… അ…
ആ… അ… അ…
കാറ്റിൻ മർമരം ഓർമകൾ ഉണർത്തി,
കേരളത്തിന്റെ മണം ഹൃദയത്തിൽ നിറയുമ്പോൾ
ഒരു നെടുവീർപ്പിട്ട് ഞാൻ നിൽക്കും.
തടാകത്തിൻ നീർതലത്തിൽ
മൂടൽമഞ്ഞ് വീഴുന്ന നേരം,
കണ്ണുകൾ തേടുന്നത് നാട്ടിൻ പച്ചയാം ചൂട്.
ഓ… ഓ… ഓ…
ഓ… ഓ… ഓ…
ആ… അ… അ…
ആ… അ… അ…
ചൂടേറുന്ന ഓർമകളിൽ പാത തുറക്കും,
അമ്മതൻ ചിരി പോലെ മനസ്സ് ഒഴുകും.
മാറുന്ന കാലങ്ങൾ എന്നോട് ചൂണ്ടിക്കാട്ടും:
“വേണമെങ്കിൽ പോരുക, നാട്ടിലേക്കൊരു പറക്കൂ.”(2)
കരിമേഘങ്ങൾ മറയുമ്പോൾ,
രാത്രിയും ചോദിക്കുന്നു:
എപ്പോൾ തിരിച്ചു പോകും,
ബാല്യകാല സ്മരണകൾ നിറഞ്ഞ നാട്ടിലേയ്ക്ക് (2)
ജീ ആർ കവിയൂർ
07 12 2025
(കാനഡ, ടൊറൻ്റോ)
Comments