മൗനമായി നിന്നു (ഗസൽ)
മൗനമായി നിന്നു (ഗസൽ)
നിന്നെ കുറിച്ച് എഴുതാൻ ഇരുന്നപ്പോൾ— ഓരോ വാക്കും അർത്ഥമായി നിന്നു
ഹൃദയത്തിന്റെ കഥ പറയാൻ തുടങ്ങിയപ്പോൾ— ഞാൻ തന്നെ വഴിമുട്ടി നിന്നു (2)
നിന്റെ ഓർമ്മകളുടെ സമുദ്രത്തിൽ എനിക്കൊരു കരയുമില്ല
എഴുതാൻ ഇരുന്ന ഓരോ ജ്ഞാനവും— ഹൃദയം ഒറ്റപ്പെട്ടതായ് നിന്നു (2)
ഒരിക്കൽ മഷി വിരങ്ങി, ഒരിക്കൽ പേന തന്നെ നിശ്ചലമായി
നിന്റെ പേര് എഴുതാൻ നോക്കുമ്പോൾ— കാഗിത് തന്നെ നിരപരാധിയായി നിന്നു (2)
നിന്റെ വാക്കുകളെ പുതിയ രൂപത്തിൽ പാടാൻ വിചാരിച്ചു
പക്ഷേ ഓരോ വരിയും— നിന്റെ ചിന്തകളിൽ തന്നെ കുടുങ്ങിപ്പോയി നിന്നു (2)
എന്റെ സത്യസന്ധ ശ്രമങ്ങൾ നീ ഒരിക്കലും മനസിലാക്കാതെ പോയി
നിനക്കായി എഴുതേണ്ടതെല്ലാം— ദൂരമേറിയ ദൂരം ആയി നിന്നു (2)
ജീ.ആർ. പറയുന്നു— നിന്റെ പ്രണയത്തിൽ ഞാൻ മുഴുവൻ മറഞ്ഞുപോയി
ജീവിതമെങ്ങും പറയേണ്ടതെല്ലാം— ഇപ്പോഴും മൗനമായി നിന്നു (2)
ജീ ആർ കവിയൂർ
09 12 2025
(കാനഡ , ടൊറൻ്റോ)
Comments