നിൻ സാമീപ്യം
നിൻ സാമീപ്യം
എന്നിലെ എന്നിലായ്
നീ വിരിഞ്ഞോരു
മൗനസരോവരത്തിലെ
ഹൃദയകമലം പോലെ
എത്ര പറഞ്ഞാലും തീരില്ല
ഉള്ളിലെ അനുരാഗ
നദിയുടെ ഒഴുക്ക് , അത്
സാഗരത്തിനാഴത്തിലേക്കു
പടർന്നിറങ്ങിയ നേരം
അനർവജനീയമാം
അസുലഭ അനുഭൂതി
നിറച്ചു നിൻ സാമീപ്യം
ജീ ആർ കവിയൃർ
28 11 2022
Comments