ഋതു വർണ്ണം

ഋതു വർണ്ണം 

ഋതു വർണ്ണ ശോഭകൾ 
മാറിമറിഞ്ഞു 
ഫാൽഗുണമാസം വരവായി 
വസന്ത ദേവൻ വന്നണഞ്ഞു 
കിളികൾ പാട്ടുപാടി വരവേറ്റു 
മാൻപേടയും മയിലുമാനന്ദ നൃത്തമാടി 
ഭൂമിദേവിയവൾ പുഷ്പണിയായി 

വൈശാഖ മാസം വന്നുചേർന്നു 
പൂക്കൾ കരിഞ്ഞു 
പുഴയും കുളവും വറ്റിവരണ്ടു 
വേഴാമ്പൽ കേണു തുടങ്ങി 
ഭൂമിദേവിയവൾ വിരഹണിയായി 

ആഷാഢമാസം വന്നണഞ്ഞു 
മാനമിരുണ്ടു മനം തുടിച്ചു 
വർഷകാലം വരവായി 
വാനവിൽക്കാവടിയാടി നേരം 
മയൂരങ്ങൾ പീലി വിടർത്തിയാടി 
കണ്ണുനീർ കണം പോലെ 
വാനം പെയ്തു നിറച്ചു 
ഭൂമിദേവിയവൾ കുളിരണിഞ്ഞു 

ശ്രാവണമാസം വന്നണഞ്ഞു 
ഹേമന്തം വരവറിയിച്ചു 
ശ്രുതി ചേർത്തു പാടും 
കിളികൾ പോയി മറഞ്ഞു 
ചില്ലകൾ ഇലകൊഴിച്ചു 
മഞ്ഞു പെയ്തു കുളിരേറി 
കൈകൾ നീണ്ടു തീയിനായി 
ഭൂമിദേവി അവൾ കുളിർകാഞ്ഞു 

ഋതുക്കൾ വന്നു പോയി 
രാവും പകലും മാറിമാറി 
ജീവിത ബാല്യ കൗമാരങ്ങൾ
 പിന്നിട്ടു വാർദ്ധക്യവും വന്നുചേർന്നു 
കവിയതു കണ്ടു പാടി ഋതുവർണ്ണം 

ജീ ആർ കവിയൂർ 
17 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “