കോട്ടയിത് കോട്ട ചെങ്കോട്ട

കോട്ടയിത് കോട്ട ചെങ്കോട്ട

പതിനേഴാം നൂറ്റാണ്ടിൽ 
ഷാജഹാൻ ചക്രവർത്തിയാൽ 
നിർമ്മിച്ചിരുന്നു ഇരുനൂറ്റിയമ്പത്താറ്
ഏക്കറിൽ സ്ഥിതി ചെയ്യുമീ നിർമ്മിതി 
ചുണ്ണാമ്പ് കല്ലിൽ തീർത്തിരുന്നു 
പിൽക്കാലത്ത് പുതുക്കിപ്പണിതിൽ 
ബ്രിട്ടീഷുകാർ അതിനെ ചുമന്ന ചായം 
പൂശിയെന്നു പറയപ്പെട്ടു അന്നുമുതൽ 
 ചെങ്കോട്ട എന്ന് അറിയപ്പെടുന്നു 
ഇതിനെ കിലായേ മുബാറക് 
എന്നായിരുന്നു നാമം 

കോഹിനൂർ രത്നഘജിതമാം 
സിംഹാസനം അലങ്കരിച്ചു വച്ചിരുന്നത് 
ഇവിടെയായിരുന്നു അത്രേ 
അവസാനമായി അതിലിരുന്ന് ഭരിച്ചത്
നാദിർഷ  , പിൽക്കാലത്ത് ബ്രിട്ടീഷുകാർ 
കൈക്കലാക്കിയീ അമൂല്യ രത്നത്തെ 
 
ലാഹോറിലേക്ക് തിരിയുന്ന പാത
ചെങ്കോട്ടയുടെ കവാടത്തിനു 
ലാഹോരി ഗേറ്റ് എന്നറിയപ്പെട്ടു 
ഇതിനുമുകളിൽ അല്ലല്ലോ നെഹ്റു ജി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി ദേശീയ പതാക ഉയർത്തിയത് 

കോട്ടയുടെ പിന്നാമ്പുറത്തുകൂടി 
യമുന ഒഴുകിയിരുന്നു ആ ഭാഗത്തുള്ള 
കവാടത്തിന് വാട്ടർ ഗേറ്റ് എന്നുപേരും 
 കാലാന്തരേ  വറ്റിവരുണ്ട് കിടക്കുന്നു 
മുകളരും മറാട്ടയും വാണിരുന്നുയീ
കോട്ട തലയിൽ ഉയർത്തി നിൽക്കുന്നു
ചരിത്ര പൈതൃകമായി പഴയ ദില്ലിയിലായി 
കോട്ടയിതു ചെങ്കോട്ട

ജീ ആർ കവിയൂർ
05 11 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “